Skip to main content

എറണാകുളം അറിയിപ്പുകള്‍1

എസ്.സി. പ്രൊമോട്ടര്‍; കൂടിക്കാഴ്ച ജൂലൈ 20-ന്

കൊച്ചി: എറണാകുളം ജില്ലയിലെ കോതമംഗലം, കൂവപ്പടി, മൂവാറ്റുപുഴ, അങ്കമാലി, പാറക്കടവ്, വൈപ്പിന്‍, പാമ്പാക്കുട, വാഴക്കുളം, ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എസ്.സി. പ്രൊമോട്ടര്‍മാരുടെ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷിച്ചവരുടെ കൂടിക്കാഴ്ച ജൂലൈ 20-ന് രാവിലെ 10.30 ന് നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, 40 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവരാണെന്നുള്ള റവന്യൂ അധികാരിയില്‍ നിന്നും ലഭിച്ച സാക്ഷ്യപത്രം എന്നിവ സഹിതം കൃത്യസമയത്ത് എറണാകുളം ജില്ലാ പട്ടികജാതി വികസന ആഫീസ്സില്‍ ഹാജരാകേണ്ടതാണ്. തപാല്‍ മുഖേനയുള്ള അറിയിപ്പ് ലഭിക്കാത്തവര്‍ ഇത് ഒരു അറിയിപ്പായി കണക്കാക്കി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ആഫീസ്സര്‍  അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04842422256.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് ഒരു ഫാക്‌സ്-കം-പ്രിന്റര്‍ മെഷീന്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 25-ന് വൈകിട്ട് മൂന്നു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.

പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന്

അപേക്ഷ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ എറണാകുളം ജില്ലയില്‍ ആലുവയില്‍ യു.സി. കോളേജിന് സമീപം പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന പെണ്‍കുട്ടികളുടെ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ മറ്റര്‍ഹ/ ജനറല്‍ വിഭാഗം ഒഴിവുകളിലേയ്ക്ക് 2018-19 വര്‍ഷം പ്രവേശനത്തിനായി പ്ലസ് വണ്‍ തലം മുതലുള്ള വിദ്യാര്‍ത്ഥിനികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ (പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍ മേലൊപ്പ് വച്ച#ിരിക്കണം) ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്‌ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, സ്ഥാപനത്തില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണെങ്കില്‍ ആ ഹോസ്റ്റലില്‍ പ്രവേശനം ലഭിച്ചില്ല എന്ന സാക്ഷ്യപത്രവും സഹിതം ജൂലൈ 25-ന് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസ്സര്‍ക്ക് നല്കണം. 

വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും എറണാകുളം ജില്ലാ പട്ടികജാതി വികസന ആഫീസ്സുമായി ബന്ധപ്പെടേണ്ടതാണ്. (ഫോണ്‍ : 04842422256).

 

ഡിടിപിസി ഒരുക്കുന്ന തൃശൂര്‍ നാലമ്പല ദര്‍ശന യാത്ര

കൊച്ചി: എറണാകുളം ഡിടിപിസി യും ട്രാവല്‍മേറ്റ് സൊല്യൂഷനും സഹകരിച്ച് നാലമ്പല തീര്‍ത്ഥയാത്ര ഒരുക്കുന്നു. മലയാള മാസം കര്‍ക്കിടകം ഒന്ന് (ജൂലൈ 17) മുതല്‍ യാത്ര ആരംഭിക്കും. അമ്പലങ്ങളിലോ നേരിട്ടോ ഗ്രൂപ്പ് ബുക്കിങ്ങിനു സ്‌പെഷ്യല്‍ നിരക്കും നേരിട്ട് പിക്ക് അപ്പ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പത്തുപേരില്‍ കൂടുതലുള്ള ഗ്രൂപ്പ് ബുക്കിങ്ങിന് ഇഷ്ടാനുസരണം പിക്കപ്പ് പോയിന്റ് തെരഞ്ഞെടുക്കാം. ഗ്രൂപ്പ് ബുക്കിങ്ങിന് ആളൊന്നിന്  400 രൂപയാണ്. 

ഡിടിപിസി യിലൂടെ ബുക്ക് ചെയ്യുന്ന ഭക്തജനങ്ങള്‍ക്ക് ക്യൂ നില്‍ക്കാതെ എല്ലാ ക്ഷേത്രങ്ങളിലും (തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടുല്‍മാണിക്യം ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം) ദര്‍ശനം നടത്താനുള്ള സൗകര്യമുണ്ട്. പ്രായം ചെന്നവര്‍ക്കും മറ്റുളളവര്‍ക്കും ഒരു പോലെ ക്യൂ നില്‍ക്കാതെ ക്ഷേത്രങ്ങളില്‍ തൊഴാനുളള അവസരം ലഭിക്കും. കൂടാതെ പ്രസാദം അടങ്ങിയ ഒരു കിറ്റും വിതരണം ചെയ്യും. താത്പര്യമുളളവര്‍ കേരള സിറ്റി ടൂറിലോ, എറണാകുളം ഡിടിപിസി ഓഫീസിലോ ബുക്ക് ചെയ്യാം. ഫോണ്‍ 0484-2367334, 8893998888, 8893858888.വെബ്‌സൈറ്റ്  www.keralacitytour.com.

 

സന്‍സദ് ആദര്‍ശ് ഗ്രാമം : ചേരാനല്ലൂര്‍

-വില്ലേജ് വികസനപദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ച നടത്തി

 കൊച്ചി:  കേന്ദ്ര സര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് ഗ്രാമം (സാഗി) പദ്ധതിയില്‍ തിരഞ്ഞെടുത്ത ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വില്ലേജ് വികസനപദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ച പ്രൊഫ കെ വി തോമസ് എംപിയുടെ നേതൃത്വത്തില്‍ നടത്തി.

ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും 2019-ഓടെ മൂന്ന് പഞ്ചായത്തുകളെ മാതൃകാ ഗ്രാമങ്ങളായി വികസിപ്പിച്ചെടുക്കുകയാണ് സാഗി പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ കോട്ടുവള്ളി, കുന്നുകര പഞ്ചായത്തുകളിലാണ് നിലവില്‍ സാഗി പദ്ധതി നടപ്പാക്കുന്നത്. 

പദ്ധതി നടപ്പിലാക്കുന്നതിലെ ആദ്യപടിയായുള്ള ബേസ്‌ലൈന്‍ സര്‍വ്വേ ചേരാനല്ലൂരില്‍ പുരോഗമിക്കുന്നു. ഗ്രാമപഞ്ചായത്തില്‍ ഏറ്റെടുക്കേണ്ട അടിസ്ഥാന വികസന സൗകര്യങ്ങള്‍ പ്രതിപാദിക്കുന്ന വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ച ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ വച്ച് നടന്നു. തദ്ദേശ സ്വയം ഭരണതല ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.  വിവിധ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ അവരുടെ വകുപ്പുകളുടെ കീഴില്‍ വരുന്ന പദ്ധതികളെ ക്കുറിച്ച് വിശദീകരിച്ചു.

പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായുള്ള ബേസ്‌ലൈന്‍ സര്‍വ്വേ ജൂലൈ 31-നുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിന് എം.പി. നിര്‍ദ്ദേശം നല്‍കി. സാഗി- യുടെ ഭാഗമായി ചേരാനല്ലൂര്‍ പഞ്ചായത്തില്‍  ഒരു അനുയോജ്യമായ പദ്ധതി കണ്ടെത്തി  ആയതിന് ഈ മാസം തന്നെ തുടക്കംകുറിക്കണമന്നും കെ വി തോമസ് എം.പി. നിര്‍ദ്ദേശിച്ചു.  

യോഗത്തില്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ആന്റണി അദ്ധ്യക്ഷത വഹിച്ചു. ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.ജി. തിലകന്‍, എ.ഡി.സി.(ജനറല്‍) ശ്യാമലക്ഷ്മി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിജു തോമസ്, വിവിധ വകുപ്പ് ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

CAPTION" --  കേന്ദ്ര സര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് ഗ്രാമം (സാഗി) പദ്ധതിയില്‍ തിരഞ്ഞെടുത്ത ചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വില്ലേജ് വികസനപദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ച പ്രൊഫ കെ വി തോമസ് എംപിയുടെ നേതൃത്വത്തില്‍ നട ത്തു ന്നു

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

   കൊച്ചി: ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്ന തൊഴിലാളികള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ 31നകം അങ്കമാലിയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ നല്‍കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

 

ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ 23-ന്

കൊച്ചി: കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കീഴിലുള്ള എറണാകുളം ജില്ലയിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി/ഡിപ്പോയിലേയ്ക്ക് ഫാര്‍മസിസ്റ്റുമാരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ജൂലൈ 16-ന് നടത്തുവാനിരുന്ന എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ജൂലൈ 23- ന് രാവിലെ 10-ന് എറണാകുളം നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ (എന്‍എച്ച്എം) നടത്തും.

 

 

സൈബര്‍ശ്രീയില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു

 

കൊച്ചി: സി-ഡിറ്റ് സൈബര്‍ശ്രീ സെന്ററില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 

 

നാലു മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം/ എം.സി.എ / എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്പാസ്സായവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 20 നും  26 നും മദ്ധ്യേ. തിരുവനന്തപുരത്തുവച്ച് നല്‍കുന്ന പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപ്പകര്‍പ്പും  പൂരിപ്പിച്ച അപേക്ഷയും  ജൂലൈ 25-നു  മുമ്പായി സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടിസി 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കേണ്ടണ്‍താണ്. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കാവുന്നതാണ്.  ഫോണ്‍ഃ 04712323949.

 

സൈബര്‍ശ്രീ പരിശീലനങ്ങളില്‍ ഒഴിവുള്ള സീറ്റീലേക്ക്

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം

 

സി-ഡിറ്റ് സൈബര്‍ശ്രീ പട്ടികജാതി വിഭാഗക്കാര്‍ക്കായി നടത്തുന്ന സോഫ്റ്റ്‌വേയര്‍ വികസനം, ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് എന്നീ പരിശീലനങ്ങളില്‍ ഏതാനും ഒഴിവുണ്ട്. തിരുവനന്തപുരത്ത് വച്ച് നടത്തുന്ന പരിശീലനങ്ങളില്‍ 20 മുതല്‍ 26 വയസ്സുവരെ പ്രായമുള്ളവര്‍ക്ക്പങ്കെടുക്കാവുന്നതാണ്.

 

സോഫ്റ്റ്‌വേയര്‍ വികസന പരിശീലന കാലാവധി ഏഴു മാസമാണ്. പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യമായവ പാസ്സായവരായിരിക്കണം. 

 

വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജിയില്‍പ്പെടുന്ന സൗണ്ട് എഞ്ചിനീയറിംഗ്, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട് തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നതാണ് പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ്. പരിശീലന കാലാവധി ആറു മാസമാണ്. ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗ്/ബിരുദം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും.

 

ടുഡി ആന്റ് ത്രീഡി ഗെയിം വികസന പരിശീലനത്തിന് എഞ്ചിനീയറിംഗ്/ എം.സി.എ/  ബി.സി.എ ബിരുധമുള്ളവര്‍ക്ക് അപേക്ഷിക്കാം. 6 മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ് ലഭിക്കും. 

വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകളുടെ ശരിപകര്‍പ്പ്  സഹിതം 2018 ജൂലൈ 23-ാം തീയതിക്കു മുമ്പായി സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടിസി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കാവുന്നതാണ്.  ഫോണ്‍ഃ 04712323949

 

ജില്ലാ വികസനസമിതി യോഗം

 

കൊച്ചി: ജില്ലാ വികസനസമിതിയോഗം ജൂണ്‍ 28 രാവിലെ 11-ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും

 

 

കുന്നത്തുനാട് : പരിഹാരം ജൂലൈ 19-ന്

കൊച്ചി: കുന്നത്തുനാട് താലൂക്ക്തല ജനസമ്പര്‍ക്കപരിപാടി - പരിഹാരം 2018 - ജൂലൈ 19 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ പെരുമ്പാവൂരിലെ കുന്നത്തുനാട് താലൂക്ക് ഓഫീസില്‍ നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ പരാതിപരിഹാര പരിപാടിയില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതികള്‍ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായധനം ലഭിക്കാനുള്ള അപേക്ഷകളും സ്വീകരിക്കും.  അക്ഷയയുടെ നേതൃത്വത്തില്‍ ആധാര്‍കാര്‍ഡ് സംബന്ധിച്ച സൗകര്യങ്ങളും ഒരുക്കും.

date