Skip to main content

 പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൈബര്‍ശ്രീ പരിശീലനം

സി-ഡിറ്റ് സൈബര്‍ശ്രീ പട്ടികജാതി വിഭാഗക്കാര്‍ക്കായി നടത്തുന്ന സോഫ്ട്‌വെയര്‍ വികസനം, ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് പരിശീലനങ്ങളില്‍ ഒഴിവുണ്ട്. തിരുവനന്തപുരത്ത് നടത്തുന്ന പരിശീനങ്ങളില്‍ 20 മുതല്‍ 26 വയസുവരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. 

 സോഫ്ട്‌വെയര്‍ വികസന പരിശീലനത്തിന്റെ കാലാവധി എഴുമാസമാണ്. പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എന്‍ജിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യമായവ പാസായവരായിരിക്കണം.

പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസിന് വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജിയില്‍പ്പെടുന്ന സൗണ്ട് എന്‍ജിനീയറിംഗ്, എഡിറ്റിംഗ്, വിഷ്വല്‍ ഇഫക്ട് തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നു. പരിശീലന കാലാവധി ആറു മാസം. ഏതെങ്കിലും വിഷയത്തില്‍ എന്‍ജിനീയറിംഗ്/ബിരുദം പാസായവര്‍ക്ക് അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും.

ടുഡി ആന്റ് തീഡ്രി ഗെയിം വികസന പരിശീലനത്തിന് എന്‍ജിനീയറിംഗ്/എം.സി.എ/ബി.സി.എ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.cybersri.org  എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പ് സഹിതം ജൂലൈ 23ന് മുമ്പ് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ ടി.സി 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം -695014 എന്ന വിലാസത്തില്‍ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കാം. ഫോണ്‍: 0471 2323949

 പി.എന്‍.എക്‌സ്.2990/18

date