Skip to main content

 വയോ മധുരം പദ്ധതി ഉദ്ഘാടനം ഇന്ന് (ജൂലൈ 18)

 വയോജനങ്ങള്‍ നേരിടുന്ന അവഗണനയും ചൂഷണവും ഒഴിവാക്കുന്നതിന് സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ബോധവത്ക്കരണ ദിനാചരണത്തിന്റേയും വിവിധ പദ്ധതികളുടെ ബ്രോഷര്‍ പ്രകാശനവും വയോ മധുരം എന്ന പേരില്‍ ബി. പി. എല്‍ വിഭാഗത്തില്‍പ്പെട്ട പ്രമേഹരോഗികളായ വയോജനങ്ങള്‍ക്ക് നല്‍കുന്ന ഗ്ലൂക്കോ മീറ്റര്‍ വിതരണ ഉദ്ഘാടനവും ഇന്ന് (ജൂലൈ 18) രാവിലെ 11 ന് വി. ജെ. ടി. ഹാളില്‍  ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.  കെ. മുരളീധരന്‍ എ.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ശശി തരൂര്‍ എം. പി. മുഖ്യപ്രഭാഷണം നടത്തും. 

         പി.എന്‍.എക്‌സ്.2991/18

date