Post Category
ദേവസ്വം ബോര്‍ഡില്‍ എല്‍. ഡി. ക്ലാര്‍ക്ക് / സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് - 2 ഒഴിവ്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എല്‍. ഡി. ക്ലാര്‍ക്ക് / സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് 2 തസ്തികയിലെ ഒഴിവുകളിലേക്ക് ഹിന്ദുമതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് - 19000 -43600 ; ഒഴിവുകള്‍ 64. യോഗ്യത: എസ്. എസ്. എല്‍. സി / തത്തുല്യം. ഫീസ് 300 രൂപ. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 200 രൂപ. പ്രായപരിധി 18 നും 36 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ 1982 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റു പിന്നാക്ക സമുദായക്കാര്‍ക്കും നിയമാനുസൃതമായ വയസ്സിളവ് ഉണ്ടായിരിക്കും. വെബ്സൈറ്റ്: www.kdrb.kerala.gov.in
പി.എന്‍.എക്സ്.2993/18
date
- Log in to post comments