Skip to main content

കമ്മീഷന്‍ സിറ്റിംഗ് നടത്തി

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മീഷന്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ മുന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനകളും വ്യക്തികളുമായി കോട്ടയം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തി. 

മുന്നോക്ക വിഭാഗം എന്നതിനു പകരം സംവരണേതര വിഭാഗം എന്ന് ഭേദഗതി ചെയ്യണം, സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം പുന:ക്രമീകരിക്കണം, സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിന് സോഷ്യോ ഇക്കണോമിക് കാസ്റ്റ് സര്‍വേ നടത്തണം ഉള്‍പ്പെടെ വിവിധ നിര്‍ദേശങ്ങള്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ചു.  

കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.  തെളിവെടുപ്പില്‍ അംഗം ഡോ. കുര്യാസ് കുമ്പളക്കുഴി, മെമ്പര്‍ സെക്രട്ടറി ഡോ. വി.എം. ഗോപാലമേനോന്‍ എന്നിവര്‍ പങ്കെടുത്തു.  എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലുള്ളവര്‍ക്കായി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ 24ന് തെളിവെടുപ്പ് നടത്തും.  

          പി.എന്‍.എക്‌സ്.2994/18

date