Skip to main content

സൈബര്‍ശ്രീയില്‍ മാറ്റ്‌ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

നാലു മാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എന്‍ജിനീയറിംഗ് ബിരുദം/എം.സി.എ/എം.എസ്സ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) പാസായവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 20 നും 26 നും മദ്ധേ്യ.  തിരുവനന്തപുരത്ത് നല്‍കുന്ന പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5,000 രൂപ സ്റ്റൈപന്റ് ലഭിക്കും.  വിശദവിവരങ്ങളും അപേക്ഷാ ഫാറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  

യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപ്പകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും ജൂലൈ 25ന് മുമ്പ് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കണം.  പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com  എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കാം.  ഫോണ്‍ : 0471 2323949.

 പി.എന്‍.എക്‌സ്.3002/18

date