Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി : ഓണം ഉത്സവബത്തയ്ക്ക് സാക്ഷ്യപ്പെടുത്തണം

    സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍ മാര്‍ച്ച് 31 ന് മുന്‍പ് അംഗങ്ങളായ ലോട്ടറി തൊഴിലാളികള്‍ക്ക് 2018 ലെ ഓണം ഉത്സവബത്ത ലഭിക്കുന്നതിന് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ആഗസ്റ്റ് 10  ന് മുന്‍പ് ബാങ്ക് പാസ്സ്ബുക്ക്, അക്കൗണ്ട് ബുക്ക് എന്നിവയുമായി  ഹാജരായി  രജിസ്റ്ററിലെ രേഖപ്പെടുത്തലുകള്‍ സാക്ഷ്യപ്പെടുത്തണം. ബാങ്ക് അക്കൗണ്ടില്‍ മാറ്റം വന്നിട്ടുള്ളവര്‍ പുതിയ അക്കൗണ്ട് നമ്പറിന്റെ  രേഖകള്‍ സഹിതം ഹാജരാകണം. ആഗസ്റ്റ് 10 നകം നേരില്‍ ഹാജരായി ഒപ്പിടുന്നവര്‍ക്ക് മാത്രമേ ഒന്നാംഘട്ടത്തില്‍ ഉത്സവബത്ത ലഭിക്കുകയുള്ളു.
    നെയ്യാറ്റിന്‍കര ഭാഗ്യക്കുറി സബ്‌സെന്ററില്‍ ജൂലൈ 26, ആഗസ്റ്റ് രണ്ട് എന്നീ തിയതികളിലു0, ആറ്റിങ്ങല്‍ ഭാഗ്യിക്കുറി സബ്‌സെന്ററില്‍  ജൂലൈ 31, ആഗസ്റ്റ് ഒന്‍പത്  എന്നീ തീയതികളിലും ബാങ്ക്, അംഗത്വ വിശദാ0ശങ്ങള്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്താനുള്ള  സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.3023/18

date