Skip to main content

കമ്പ്യുട്ടർ പ്രോഗ്രാമർ കരാർ നിയമനം

കേരള സർക്കാരിന്റെ കീഴിലുള്ള ഹൗസിങ് ഡിപ്പാർട്‌മെന്റിൽ സീനിയർ കമ്പ്യുട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ടെക്‌നോളജി അല്ലെങ്കിൽ കമ്പ്യുട്ടർ സയൻസ് എന്നിവയിൽ  ബി.ടെക്/ ബി.ഇ/ എം.ടെക്/ എംസിഎ/ എം.എസ.സി ആണ് യോഗ്യത. ആറ് മാസമാണ് പദ്ധതിയുടെ കാലാവധി.  സെപ്തംബർ 22 നു  മുൻപായി hsgtechdept@gmail.com എന്ന മെയിലിലേക്ക് അവശ്യ സർട്ടിഫിക്കറ്റുകളുൾപ്പെടെ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2330720.

പി.എന്‍.എക്സ്. 4246/2022

date