Skip to main content

നിയമസഭാ ലൈബ്രറിയുടെ നൂറാം വാർഷികാഘോഷം

* നിയമസഭാ സ്പീക്കർ ഉദ്ഘാടനം നിർവഹിക്കും

നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്വയനാട്കണ്ണൂർകാസർഗോഡ് ജില്ലകൾ കേന്ദ്രീകരിച്ചുള്ള പരിപാടി സെപ്റ്റംബർ 1718 തീയതികളിലായി കോഴിക്കോട് നടക്കാവ് ഗവവൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിൽ നടക്കും.

പരിപാടിയുടെ ഉദ്ഘാടനം 17ന് രാവിലെ 11 ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും. ചടങ്ങിൽ മന്ത്രിമാർപാർലമെന്റ് അംഗങ്ങൾമുൻ പാർലമെന്റ് അംഗങ്ങൾസാമാജികർമുൻ സാമാജികർതദ്ദേശസ്വയംഭരണ പ്രതിനിധികൾലൈബ്രറി കൗൺസിൽ അംഗങ്ങൾസാഹിത്യകാരൻമാർസാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക്ശേഷം 2.30 ന് 'വായനയും സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ കാനത്തിൽ ജമീല എം. എൽ. എ. സ്വാഗതം പറയും. ഡോ. കെ. പി. സുധീര വിഷയം അവതരിപ്പിക്കും. ജാനമ്മ കുഞ്ഞുണ്ണികെ. പി. മോഹനൻബി. എം. സുഹറരാഹുൽ മണപ്പാട്ട് എന്നിവർ പങ്കെടുക്കും. ഡോ. മിനി പ്രസാദ് സെമിനാറിന്റെ മോഡറേറ്ററായിരിക്കും. തുടർന്ന് അരങ്ങ്കൊയിലാണ്ടി അവതരിപ്പിക്കുന്ന 'നാട്ടുണർവ്: നാടൻപാട്ടും ദൃശ്യാവിഷ്‌ക്കാരവുംഅരങ്ങേറും. സെപ്റ്റംബർ 1718 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ നിയമസഭാ സമാജികരുടെ രചനകളുടെ പ്രദർശനംനിയമസഭാ ലൈബ്രറിയെക്കുറിച്ചുള്ള ലഘു വീഡിയോ പ്രദർശനംനിയമസഭാ മ്യൂസിയത്തിന്റെ ചരിത്ര പ്രദർശനം എന്നിവയും ഉണ്ടായിരിക്കും.

 ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നിയമസഭാ സ്പീക്കർഡെപ്യൂട്ടി സ്പീക്കർചീഫ് വിപ്പ്ലൈബ്രറി അഡൈ്വസറി കമ്മിറ്റി ചെയർമാൻ തോമസ് കെ. തോമസ് എം.എൽ.എ, അംഗം എം.കെ. മുനീർ എം.എൽ.എ. എന്നിവർ എം. ടി. വാസുദേവൻ നായരുടെ ഗൃഹം സന്ദർശിച്ച് അദ്ദേഹത്തെ ആദരിക്കുകയും വൈക്കം മുഹമ്മദ് ബഷീർ സ്മാരകം സന്ദർശിച്ച് സ്മരണാഞ്ജലി അർപ്പിക്കുകയും ചെയ്യും.

പി.എന്‍.എക്സ്. 4269/2022

date