Skip to main content

കേരള വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള വന ഗവേഷണ സ്ഥാപനത്തിൽ കൺസൽട്ടന്റ് (ടെക്‌നിക്കൽ-ഐ.ടി) ഒഴിവിൽ അപേക്ഷിക്കാം. ഒന്നാം ക്ലാസ് ബിരുദത്തോടെ സയൻസ് വിഷയത്തിലെ ബിരുദം, പി.ജി.ഡി.സി.എ/ഡി.സി.എസ്/എം.സി.എ, അംഗീകൃത സ്ഥാപനത്തിൽനിന്ന് ഔഷധ സസ്യങ്ങളിലും അനുബന്ധ മേഖലകളിലും പ്രോഗ്രാമ്മിങ്ങിലും ഡാറ്റാബേസ് മാനേജ്‌മെന്റിലും കുറഞ്ഞത് പത്ത് വർഷത്തെ പരിചയും എന്നിവയാണ് അടിസ്ഥാന യോഗ്യത. ഒരു വർഷത്തെ കരാർ നിയമനത്തിൽ പ്രതിമാസം 40,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.

01.01.2022 ന് 60 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നു വർഷവും നിയമാനുസൃത വയസിളവ് ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 19ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

പി.എന്‍.എക്സ്. 4271/2022

date