Skip to main content

സൈക്കിൾ സവാരിക്കാർ സുരക്ഷ കർശനമാക്കണം

സൈക്കിൾ യാത്ര ചെയ്യുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നു മോട്ടോർ വാഹന വകുപ്പ്. സൈക്കിൾ യാത്രികർ കൂടുതലായി റോഡ് അപകടങ്ങൾക്ക് ഇരയാകുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് വകുപ്പ് ഇതു സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചത്.

സൈക്കിളിൽ രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് അപകടങ്ങളുടെ ആക്കംകൂട്ടുന്നുണ്ടെന്നു വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതു മുൻനിർത്തിയാണു സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമാക്കാനുള്ള തീരുമാനം. രാത്രി യാത്ര നടത്തുന്നവർ നിർബന്ധമായും സൈക്കിളിൽ റിഫ്‌ളക്ടറുകൾ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. യാത്രികർ ഹെൽമെറ്റ്റിഫ്‌ളക്റ്റിവ് ജാക്കറ്റ് എന്നിവ നിർബന്ധമായും ധരിക്കണം. അമിത വേഗത്തിൽ സൈക്കിൾ സവാരി നടത്തരുത്. സൈക്കിൾ പൂർണമായി സുരക്ഷിതമാണെന്നും മറ്റു തകരാറുകൾ ഇല്ലെന്നും ഉറപ്പാക്കണം.

പി.എന്‍.എക്സ്. 4307/2022

 

date