Skip to main content

'യത്നം' പദ്ധതി ആരംഭിക്കുന്നു

'യത്നംപദ്ധതി ആരംഭിക്കുന്നു
ട്രാൻസ്ജൻഡർ വ്യക്തികൾക്ക് മത്സരപ്പരീക്ഷാ പരിശീലനത്തിന്
40000 രൂപ വീതം വരെ ധനസഹായം: മന്ത്രി ഡോ. ആർ ബിന്ദു

മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്ക് പരിശീലനത്തിന് സാമ്പത്തികസഹായം നൽകുന്ന 'യത്നംപദ്ധതി ഈ സാമ്പത്തികവർഷം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പദ്ധതിക്ക് ഈ വർഷത്തേക്ക് 6,85,000 രൂപയുടെ ഭരണാനുമതിയായെന്നും മന്ത്രി പറഞ്ഞു.

ട്രാൻസ്ജൻഡർ വ്യക്തികൾക്ക് വിവിധ തൊഴിൽമേഖലകളിൽ പ്രാതിനിധ്യം ഉറപ്പാക്കാനും അവരുടെ സാമ്പത്തിക ശാക്തീകരണത്തിനുമായാണ് 'യത്നംആരംഭിക്കുന്നത്. പി.എസ്.സിയു.പി.എസ്.സിബാങ്ക് സേവനംആർ ആർ ബിയുജിസിനെറ്റ്ജെആർഎഫ്സിഎടി/മാറ്റ് പരീക്ഷകൾക്ക് പരിശീലനത്തിനാണ് സാമ്പത്തികസഹായം.

വിവിധ മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവരിൽ ആറുമാസംവരെയുള്ള പരിശീലനത്തിന് 8500 രൂപ വരെ അനുവദിക്കും. പത്തു വ്യക്തികൾക്കാണ് ഈ സഹായം നൽകുക. പി.എസ്.സിയു.പി.എസ്.സിബാങ്ക് സേവനംആർ ആർ ബി പരീക്ഷാപരിശീലനത്തിന് പത്തു വ്യക്‌തികൾക്ക് പരമാവധി 40,000 രൂപ വീതം വരെ അനുവദിക്കും. യുജിസിനെറ്റ്ജെആർഎഫ് പരീക്ഷാപരിശീലനത്തിന് അഞ്ചു വ്യക്‌തികൾക്ക് പരമാവധി 40,000 രൂപ വീതം വരെയും നൽകുമെന്നും മന്ത്രി പറഞ്ഞു.

പി.എന്‍.എക്സ്. 4320/2022

date