Skip to main content

കടാശ്വാസ കമ്മിഷൻ സിറ്റിങ്

സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ സിറ്റിങ് നടത്തുന്നു. തിരുവനന്തപുരം ജില്ലയിലെ സിറ്റിങ് സപ്റ്റംബർ 20 ന് കമ്മിഷൻ ആസ്ഥാനത്ത് നടക്കും. പാലക്കാട് ജില്ലയിലെ പരാതികൾ 23, 24 തിയ്യതികളിലും കണ്ണൂർ ജില്ലയിലെ പരാതികൾ 27, 28, 29 തിയ്യതികളിലും എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ നടക്കുന്ന ഓൺലൈൻ സിറ്റിങ് വഴി പരിഗണിക്കും.

നോട്ടിസ് ലഭിച്ചവർ ധനകാര്യസ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ തർക്കമുണ്ടെങ്കിൽ രേഖകൾ സഹിതം രാവിലെ 9ന് ഹാജരാകണം. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യു, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

പി.എന്‍.എക്സ്. 4331/2022

date