Skip to main content

പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനവും റിക്രൂട്ട്‌മെന്റും

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ടാറ്റാ കൺസൾട്ടൻസി സർവീസസുമായി (TCS) സംയോജിച്ച് പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് വേണ്ടി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ പരിശീലന പരിപാടിയും തുടർന്ന് റിക്രൂട്ട്‌മെന്റും നടത്തുന്നു.

യോഗ്യത: ബി.എ/ ബി.ബി.എ/ ബി.ബി.എം/ ബി.കോം/ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി ഒഴികെ) വിഷയത്തിലുള്ള ബിരുദം. ബി.ടെക്/ ബി.സി.എ/ ബിരുദാനന്തരബിരുദധാരികൾ അപേക്ഷിക്കേണ്ട. 2021 ലോ 2022 ലോ ബിരുദം നേടിയിട്ടുള്ളവരോ 2022ൽ അവസാനവർഷം ബിരുദവിദ്യാർഥികളോ ആയിരിക്കണം. എസ്.എസ്.എൽ.സിപ്ലസ് ടുഡിഗ്രി റഗുലറായി പഠിച്ചവരായിരിക്കണം.

ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ 'ദി സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർനാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടിസ്ബിഹൈന്റ് മ്യൂസിക് കോളജ്തൈയ്ക്കാട്തിരുവനന്തപുരം - 695014' എന്ന വിലാസത്തിലോ placementsncstvm@gmail.com എന്ന ഇമെയിലിലോ അയക്കേണ്ടതാണ്. എസ്.എസ്.എൽ.സിപ്ലസ് ടുഡിഗ്രി (pass certificate/ for final year students 1st and 2nd years marklist), വരുമാന സർട്ടിഫിക്കറ്റ്ജാതി സർട്ടിഫിക്കറ്റ്ആധാർ കാർഡ് എന്നിവയുടെ പകർപ്പും ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20. ഫോൺ: 0471-2332113/ 8304009409.

പി.എന്‍.എക്സ്. 4341/2022

date