Skip to main content

യോഗം ചേർന്നു

ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് സുരക്ഷിതത്വ അവബോധവും പരിശീലനവും ലഭ്യമാക്കുന്നതിനായി നടപ്പാക്കിവരുന്ന സുരക്ഷാരഥം എന്ന സഞ്ചരിക്കുന്ന പരിശീലന കേന്ദ്രത്തിന്റെ വാർഷിക മാനേജുമെന്റ് കമ്മറ്റി എറണാകുളം കളമശ്ശേരി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ അധ്യക്ഷയതയിൽ ചേർന്ന യോഗത്തിൽ സുരക്ഷാ രഥം വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു.

ഫാക്ടറീസ് ആന്റ്  ബോയിലേഴ്‌സ് ഡയറക്ടർ പ്രമോദ് പികൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ (ഓപ്പറേഷൻസ്) ശ്രീജിത്ത് കെ.എൻബി.പി.സി.എൽ കൊച്ചിൻ റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടർ  അജിത്ത് കുമാർ കെ,  കുസാറ്റ് പ്രഫ. രഞ്ജിത്ത്. ആർകെ.എം.എം.എൽ മാനേജർ (സേഫ്റ്റി) ഇംതിയാസ് മുഹമ്മദ്ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ സുരാജ് കൃഷ്ണൻഅനിൽ കുര്യാക്കോസ്സുരക്ഷാരഥം കോർഡിനേറ്ററായ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് കെമിക്കൽ ഇൻസ്‌പെക്ടർ സിയാദ്. പി തുടങ്ങിയവർ പങ്കെടുത്തു.

പി.എന്‍.എക്സ്. 4370/2022

date