Skip to main content

ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കൈമനം ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ നടത്തി വരുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്സിലേക്ക് 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിന് എസ്.എസ്.എൽ.സി/ കെ.ജി.ടി.ഇ പാസായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2022 ജൂലൈ 31ന് 40 വയസ് കവിയരുത്. അപേക്ഷകൾ സെപ്റ്റംബർ 30 വരെ സ്വീകരിക്കും. അപേക്ഷാ ഫാറത്തിനും വിശദ വിവരങ്ങൾക്കും തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്നിക്ക് കോളേജിലെ അപ്പാരൽ ഫാഷൻ ഡിസൈനിംഗ് സെക്ഷനുമായോ 9400333230 എന്ന നമ്പറിലോ ബന്ധപ്പെടണം.

പി.എന്‍.എക്സ്. 4407/2022

date