Skip to main content

അനര്‍ഹമായ റേഷന്‍ കാര്‍ഡ് തിരികെ നല്‍കണം

    അനര്‍ഹമായി മുന്‍ഗണന/ എ എ വൈ വിഭാഗം റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചി'ുളള റേഷന്‍കാര്‍ഡ് ഉടമകള്‍ ജൂലൈ 31 നകം കാര്‍ഡുകള്‍ അതത് താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം. പിീടുളള പരിശോധനയില്‍ അനര്‍ഹരായ വ്യക്തികളില്‍ നിും മുന്‍ഗണന / എ എ വൈ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ കേരള റേഷനിങ് ഉത്തരവിലെയും ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിലേയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അവര്‍ക്കെതിരെ കര്‍ശനമായി നടപടി സ്വീകരിക്കും. സര്‍ക്കാര്‍ / അര്‍ദ്ധസര്‍ക്കാര്‍ / പൊതുമേഖല / ബാങ്കിംഗ് മേഖലകളില്‍ ജോലി ചെയ്യുവര്‍, സര്‍വീസ് പെന്‍ഷന്‍ വാങ്ങുവര്‍, 1000 ച അടിയ്ക്കു മുകളില്‍ വിസ്തീര്‍ണ്ണമുളള വീടുളളവര്‍, 4 ചക്രവാഹനമുളളവര്‍, 25000 രൂപക്ക് മുകളില്‍ മാസവരുമാനമുളളവര്‍, ആദായ നികുതി അടക്കുവര്‍, 1 ഏക്കറില്‍ കൂടുതല്‍ ഭൂമിയുളളവര്‍ എിവര്‍ മുന്‍ഗണന / എ എ വൈ കാര്‍ഡുകള്‍ക്ക് അര്‍ഹരല്ല. അത്തരത്തിലുളളവര്‍ മുന്‍ഗണന / എ എ വൈ കാര്‍ഡുകള്‍ കൈവശം വെച്ചി'ുണ്ടെങ്കില്‍ അവര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. ഇത്തരത്തില്‍ അനര്‍ഹമായി മുന്‍ഗണന / എ എ വൈ കാര്‍ഡുകള്‍ കൈവശം വച്ചി'ുണ്ടെങ്കില്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലെ താഴെ പറയു ഫോ നമ്പറുകളില്‍ വിവരം അറിയിക്കണം. തൃശൂര്‍ 0487-2331031, തലപ്പിളളി 04884-232257, ചാവക്കാട് 0487-2502525, മുകുന്ദപുരം 0480-2825321, ചാലക്കുടി 0480-2704300, കൊടുങ്ങല്ലൂര്‍ 0480-2802374.

 

date