Skip to main content

ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

2022-23 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും ഒഴിവുള്ള സീറ്റുകളിലേക്ക്  അപേക്ഷകർക്ക്  ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി ഡിസംബർ 10 മുതൽ ഡിസംബർ 13 വരെ നടത്തണം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള  പുതിയ എൻ.ഒ.സി രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. മുൻ അലോട്ട്‌മെന്റുകളിൽ സമർപ്പിച്ച എൻ.ഒ.സി  സർട്ടിഫിക്കറ്റുകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64

പി.എൻ.എക്സ്. 6036/2022

date