Skip to main content

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ  വിവരങ്ങളുമായി ഇയർബുക്ക്

 

തദ്ദേശസ്ഥാപനങ്ങൾക്കുംതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കാർക്കുംപ്രവർത്തകർക്കുംതദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കും തദ്ദേശ പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടുന്ന രീതിയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ ഇയർ ബുക്കിന്റെ വിതരണോദ്ഘാടനം വികാസ്ഭവനിലെ കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ നടന്ന ചടങ്ങിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശന് കൈമാറി നിർവഹിച്ചു.

1993 ഡിസംബർ 3നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്. കഴിഞ്ഞ മുപ്പത് വർഷത്തെ കമ്മീഷന്റെ പ്രവർത്തനങ്ങളുടെ അവലോകനവുംസുപ്രീംകോടതിയിൽ നിന്നുള്ള പ്രധാന വിധികളുടെ വിവരങ്ങളുംതദ്ദേശ ഭരണസംവിധാനത്തെ കുറിച്ചുംതദ്ദേശ ഭരണ വികാസംതെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ അയോഗ്യതജനപ്രതിനിധികളുടെ വിവരങ്ങൾഭരണഘടന വ്യവസ്ഥകൾസർക്കുലറുകൾവിജ്ഞാപനങ്ങൾഡയറക്ടറിപ്രധാന വെബ്സൈറ്റുകൾ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഇയർ ബുക്ക് തയ്യാറാക്കിയിട്ടുള്ളതെന്ന് കമ്മീഷണർ പറഞ്ഞു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുപ്പതാം സ്ഥാപകദിനത്തോട് അനുബന്ധിച്ചാണ് ഇയർ ബുക്ക് പുറത്തിറക്കുന്നത്. ഇയർ ബുക്കിന്റെ ഔദ്യോഗിക പ്രകാശനം ഡിസംബർ രണ്ടിന് രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചിരുന്നു.

പി.എൻ.എക്സ്. 6064/2022

 

date