Skip to main content

പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ സുവർണ്ണ ജൂബിലി ആഘോഷിച്ചു

        പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ സ്ഥാപക ദിനാചരണവും സുവർണ്ണ ജൂബിലി ആഘോഷങ്ങളും ജില്ലാതല പരിപാടികളുടെ തുടക്കവും തിരുവനന്തുപുരം ജില്ലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാളി ഭവൻ കോൺഫറൻസ് ഹാളിൽ നടന്നു. പരിപാടികളുടെ ഉദ്ഘാടനവും വായ്പ വിതരണവും പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ജോസഫ് ജോൺ നിർവഹിച്ചു. ആഘോഷ പരിപാടികളുടെ അവലോകനവും വായ്പയുടെ പരിചയപ്പെടുത്തലും അധ്യക്ഷത വഹിച്ച ജില്ലാ മാനേജർ സാജു ബി. നിർവഹിച്ചു. കളിമൺ മൺപാത്ര നിർമാണ വികസന കോർപ്പറേഷൻ പ്രോജക്ട് കൺസൾട്ടന്റും മുൻ ജില്ലാ മാനേജരുമായ ജിനേന്ദ്ര കുമാർ മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂർ ഉപജില്ലാ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് റ്റി. ഒ. ജയപ്രഭ, തിരുവനന്തപുരം ജില്ലാ കാര്യാലയത്തിലെ ജൂനിയർ സൂപ്രണ്ട് രജിത. എസ്.എസ്, പ്രതീഷ് ആർ എസ്., കിഷോർ കുമാർ എസ് എന്നിവർ സംസാരിച്ചു. നൂറിലേറെ ഗുണഭോക്താക്കൾ ചടങ്ങിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 6065/2022

date