Skip to main content

ലാന്റ് ട്രിബ്യൂണൽ അദാലത്ത് 

 

തൃശൂര്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ആന്റ് ലാന്‍ഡ് ട്രിബ്യൂണല്‍ മുമ്പാകെ വിവിധ ദേവസ്വം വക വെറുമ്പാട്ടം/ കാണം അവകാശങ്ങള്‍ ജന്മമാക്കി ക്രയസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുളള അപേക്ഷകളില്‍ ഡിസംബര്‍ 13 മുതല്‍ 2023 ഫെബ്രുവരി 28 വരെ വിചാരണ നിശ്ചയിച്ചിട്ടുളളവ ഡിസംബര്‍ 13നും 2023 മാര്‍ച്ച് 1 മുതല്‍ മെയ് 31  വരെ വിചാരണ നിശ്ചയിച്ചിട്ടുള്ളവ 2022 ഡിസംബര്‍ 14നും അദാലത്ത് നടത്തി തീര്‍പ്പാക്കുന്നു. മുന്‍ വിചാരണ തീയതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച രേഖകള്‍ സഹിതം അപേക്ഷകര്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. 2020 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ക്രയസര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടുളളവര്‍ക്ക് അപേക്ഷാരശീതി സഹിതം 16/12/2022ലെ അദാലത്തില്‍ ഹാജരാകാവുന്നതാണെന്നും അദാലത്തിന്റെ സമയം രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണെന്നും ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) അറിയിച്ചു.

date