Skip to main content

നിയമസഭാ സമിതി ആലപ്പുഴയിൽ 21ന് സിറ്റിംഗ് നടത്തും

കേരള നിയമസഭ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി (2021-23) ഡിസംബർ 21ന് രാവിലെ 10.30ന് ആലപ്പുഴ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. മത്സ്യമേഖലയിലെ വിഷയങ്ങൾ സംബന്ധിച്ച് ജില്ലയിലെ വ്യക്തികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കും. പരാതികളിൽ ജില്ലാതല വകുപ്പുദ്യോഗസ്ഥരിൽ നിന്നും വിവരശേഖരണം നടത്തും.

        പരാതി സമർപ്പിക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിനെത്തി സമിതി അദ്ധ്യക്ഷന് പരാതികൾ/അപേക്ഷകൾ ഒപ്പു വച്ച് നൽകാം.

പി.എൻ.എക്സ്. 6082/2022

date