Skip to main content

സൗജന്യ പരിശീലനം

 

പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ ആലുവ സബ് ജയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ്  സെന്‍ററില്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുളള പട്ടികജാതി /പട്ടികവര്‍ഗ വിദ്യാര്‍ത്ഥികൾക്ക് മൂന്നു മാസം ദൈര്‍ഘ്യമുളള ഡാറ്റാ എന്‍ട്രി, ഡിടിപി കമ്പ്യൂട്ടര്‍ കോഴ്സുകളുടെ സൗജന്യ പരിശീലനം ആരംഭിക്കുന്നു. 18 - 25 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ് ടു . ഡിടിപി ക്ക് ഡാറ്റാ എന്‍ട്രിയോ, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പരിശീലനത്തിന് തെരഞ്ഞെടുക്കുന്നവര്‍ക്ക് നിയമാനുസൃത പ്രതിമാസ സ്റ്റൈപ്പന്‍റ് ലഭിക്കും. ക്ലാസില്‍ ചേരാന്‍ താത്പര്യമുളളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ സഹിതം ഡിസംബര്‍ 24 ന് മുമ്പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന്‍റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.

date