Skip to main content

അതിദാരിദ്ര്യ ലഘുകരണം:  അവകാശം അതിവേഗം പദ്ധതി നടപ്പാക്കാനൊരുങ്ങി ചേരാനെല്ലൂർ 

ഗ്രാമപഞ്ചായത്ത്‌ പരിധിയിലെ അതി ദാരിദ്ര്യ ലഘുകരണത്തിനായി അവകാശം അതിവേഗം പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാനൊരുങ്ങി ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത്. 

പഞ്ചായത്ത്‌ പരിധിയിലെ 37 കുടുംബങ്ങളാണ് അതി ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഈ കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് പഞ്ചായത്ത്‌ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നുള്ള തുക ഇതിനായി വിനിയോഗിക്കും.

അതി ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അവകാശം അതിവേഗം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. ജി രാജേഷ് പറഞ്ഞു. റേഷൻ കാർഡ് ഇല്ലാത്തവർക്ക് റേഷൻ കാർഡുകൾ. ബി. പി. എൽ കാർഡിന് അർഹതയുള്ളവരുടെ കാർഡിന്റെ തരംമാറ്റം, വീടുകളുടെ നവീകരണം, വീടുകൾ ഇല്ലാത്തവർക്കായി പുതിയ വീടുകൾ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

പഞ്ചായത്തിലെ തനതു ഫണ്ടിനു പുറമെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പദ്ധതികൾ വേഗത്തിലാക്കാനാണ് ശ്രമം.

date