Skip to main content

സൗജന്യ അഭിമുഖ പരിശീലനം

യു.പി.എസ്.സി സിവിൽ സർവീസ് മെയിൻ 2022 (എഴുത്തു പരീക്ഷ) യിൽ യോഗ്യത നേടിയവർക്ക് തിരുവനന്തപുരം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ അഡോപ്ഷൻ സ്കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷിക്കാം. പരിശീലനത്തിന്റെ ഭാഗമായി പ്രമുഖ ഉദ്യോഗസ്ഥരാണ് മോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നത്.  മലയാളി ഉദ്യോഗാർഥികൾക്ക് ഡൽഹി കേരള ഹൗസിൽ താമസം, ഭക്ഷണം, ഡൽഹിയിലേക്കും തിരികെയുമുള്ള വിമാനയാത്ര എന്നിവ സൗജന്യമായിരിക്കും. പരിശീലന പരിപാടി ജനുവരി 6ന് ആരംഭിക്കും. പങ്കെടുക്കാവാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 31ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്directorccek@gmail.com, website: www.kscsa.org, 0471 2313065, 2311654, 8281098862, 8281098863.

പി.എൻ.എക്സ്. 6094/2022

date