Skip to main content
ബി.എം.ബി.സി നിലവാരത്തില്‍  പൂര്‍ത്തിയാക്കിയ പന്തക്കല്‍-എടക്കുന്ന് റോഡിന്റെ ഉദ്ഘാടനം റോജി എം. ജോണ്‍ എം.എൽ.എ നിര്‍വ്വഹിക്കുന്നു.

പന്തക്കല്‍-എടക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു 

 

     കറുകുറ്റി ഗ്രാമപഞ്ചായത്തിലെ കറുകുറ്റി പാലിശ്ശേരി റോഡില്‍ ബി.എം.ബി.സി നിലവാരത്തില്‍ പണി പൂര്‍ത്തീകരിച്ച പന്തക്കല്‍ മുതല്‍ എടക്കുന്ന് വരെയുള്ള റോഡിന്‍റെ ഉദ്ഘാടനം റോജി എം. ജോണ്‍ എം.എൽ.എ നിര്‍വ്വഹിച്ചു.  നിർമ്മാണ പ്രവർത്തനങ്ങൾക്ക് രണ്ട് കോടി രൂപയാണ് വകയിരുത്തിയത്.

       റോഡിന് സ്ഥലം നല്‍കിയവരേയും, റോഡ് വികനത്തിന് നേതൃത്വം കൊടുത്ത കമ്മറ്റി അംഗങ്ങളേയും ചടങ്ങില്‍ ആദരിച്ചു.

      കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലതിക ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈനി ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ കെ.പി. അയ്യപ്പന്‍, ജിജോ പോള്‍,  റോഡ് വികസന ജനകീയ സമിതി കണ്‍വീനര്‍ സി.പി  സെബാസ്റ്റ്യന്‍, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ പി.പി വാവച്ചന്‍,  ജോയ് പള്ളിയാന്‍, ഷാജു വി. തെക്കേക്കര, പി.ജെ സ്കറിയ, കെ.കെ ഗോപിമാസ്റ്റര്‍, സ്റ്റീഫന്‍ കോയിക്കര, ഫാ. ക്രിസ്റ്റി മഠത്തില്‍,  രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ  പങ്കെടുത്തു.

date