Skip to main content

ജില്ലാ കേരളോത്സവം : അത്ലറ്റിക് മത്സരങ്ങൾ പൂർത്തിയായി

 

 

 

 ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങള്‍ കോതമംഗലം എം.എ. കോളേജ് അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി. 70 ഇനങ്ങളിലായി ആയിരത്തോളം പേരാണ് രണ്ടുദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്. കായിക മത്സരങ്ങളില്‍ 55 പോയിന്റുകളുമായി പറവൂര്‍ ബ്ലോക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കി. 53 പോയിന്റുകളുമായി അങ്കമാലി ബ്ലോക്കും 49 പോയിന്റുകളുമായി മൂവാറ്റുപുഴ ബ്ലോക്കും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 

 

നീന്തല്‍ മത്സരങ്ങളില്‍ 40 പോയിന്റുകളുമായി ഏലൂര്‍ മുനിസിപ്പാലിറ്റി ഒന്നാംസ്ഥാനവും 20 പോയിന്റുകളുമായി പറവൂര്‍ ബ്ലോക്ക് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനിജോര്‍ജ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ റാണിക്കുട്ടി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. കെ. ദാനി,റഷീദ സലീം, പി. എം നാസര്‍, അനിമോള്‍ ബേബി, അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഒഫീഷ്യല്‍ ഡോയ മാത്യൂസ് ജേക്കബ്, അക്വാട്ടിക് ഫെഡറേഷന്‍ നേതാക്കളായ എം.കെ. കുഞ്ഞുമോന്‍, ജോര്‍ഡി ജോസ് എന്നിവര്‍ സമ്മാനങ്ങൾ വിതരണം ചെയ്തു.

date