Skip to main content
കാർഷിക സെൻസസ്

കാർഷിക സെൻസസ്: എന്യൂമറേറ്റർമാർക്ക് പരിശീലനപരിപാടി

 

 

വൈപ്പിൻ ബ്ലോക്കിലെ പള്ളിപ്പുറം, കുഴിപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ എന്നീ പഞ്ചായത്തുകളിൽ നിന്നും പതിനൊന്നാമത് കാർഷിക സെൻസസിനായി തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർക്കുള്ള പരിശീലന പരിപാടി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ പരിപാടി ഉദ്ഘാടനം ചെയ്തു. കാർഷിക സർവ്വേയ്ക്ക് ജനങ്ങളുടെ ഭാഗത്തുനിന്നും എല്ലാ സഹകരണവും ഉറപ്പുവരുത്തണമെന്ന് പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

 

കൊച്ചി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ പി. അനിൽ ജയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സുബോധ ഷാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി വിൻസന്റ്, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഗസ്റ്റിൻ മണ്ടോത്ത്, എറണാകുളം ജില്ല സാമ്പത്തിക സ്ഥിതി വിവരക്കകണക്ക് വകുപ്പ് അഡീഷണൽ ജില്ലാ ഓഫീസർ പി.ജി. സാബു, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീദേവി കെ. നമ്പൂതിരി തുടങ്ങിയവ൪ പങ്കെടുത്തു.

 

കൊച്ചി താലൂക്കിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരായ കെ.എസ് ഹെൻട്രി, കെ.എസ് സന്ധ്യ, വി.എസ് ശ്രീജേഷ്, പി.എം സുബൈദ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

date