Skip to main content

നിയമസഭ പരിസ്ഥിതി സമിതി 30 ന് മൂന്നാറിൽ

പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി ഡിസംബർ 30 ന് രാവിലെ 10ന് മൂന്നാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ഇടുക്കി ജില്ലയിലെ പള്ളിവാസൽ കെ.എസ്.ഇ.ബി വിപുലീകരണ പദ്ധതികളുടെ  മറവിൽ വ്യാജ പട്ടയങ്ങളുണ്ടാക്കി അനധികൃത നിർമ്മാണം നടത്തുന്നതായി സമിതിയ്ക്ക് ലഭിച്ച നിവേദനത്തിൽ  സ്വീകരിച്ച നടപടികൾ വിലയിരുത്തും. പരിസ്ഥിതി സംബന്ധിച്ച സമിതി (2016-19)യുടെ         ഒന്നാമത് റിപ്പോർട്ടിന്റെ (മൂന്നാറിലെ പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച പ്രത്യേക റിപ്പോർട്ട്) ആക്ഷൻ ടേക്കൺ റിപ്പോർട്ടിൽ വിവിധ വകുപ്പുകൾ സ്വീകരിച്ചതായി പരാമർശിച്ച നടപടികൾ പരിശോധിക്കും. ഇടുക്കി ജില്ലയിലെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർപരിസ്ഥിതി പ്രവർത്തകർപൊതുജനങ്ങൾ എന്നിവരിൽ നിന്നും വിവര ശേഖരണം നടത്തും. ജില്ലയിലെ ഇതര പാരിസ്ഥിതിക പ്രശന്ങ്ങൾ സംബന്ധിച്ച് നിവേദനങ്ങളും സമിതി സ്വീകരിക്കും. യോഗശേഷം പള്ളിവാസൽ കെ.എസ്.ഇ.ബി വിപുലീകരണ പദ്ധതിപ്രദേശവും അനുബന്ധ സ്ഥലങ്ങളും മൂന്നാറിലെ പാരിസ്ഥിതിക/ മലിനീകരണ പ്രശ്‌നങ്ങൾ നേരിടുന്ന പ്രദേശങ്ങളും സന്ദർശിക്കും.

പി.എൻ.എക്സ്. 6144/2022

date