Skip to main content

ഓണം ബമ്പർ സമ്മാന വിതരണം ശനിയാഴ്ച

സംസ്ഥാന ജി.എസ്.ടി വകുപ്പ്  നടപ്പിലാക്കി വരുന്ന ''ലക്കി ബിൽ'' ആപ്പിലെ ഓണം ബമ്പർ സമ്മാനമായ 25 ലക്ഷം രൂപയുംപ്രതിമാസ നറുക്കെടുപ്പിലെ സമ്മാനാഹർക്കുള്ള സമ്മാനവുംസമ്മാനം ലഭിച്ച ബില്ലുകൾ നൽകിയ വ്യാപാര സ്ഥാപനങ്ങൾക്കുള്ള  സമ്മാനവും  17 ന്  വൈകുന്നേരം  അഞ്ചു  മണിക്ക്  തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ സമ്മാനിക്കും. ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ  അദ്ധ്യക്ഷനായിരിക്കും.

ഓണം ബമ്പർ സമ്മാനമായ 25 ലക്ഷം രൂപ  കോട്ടയം  ജില്ലയിലെ മേലുകാവ്മറ്റം  കീഴുമൂലയിൽ ഹൗസിൽ ബീന.എം. ജോസഫിനും സെപ്റ്റംബർ മാസത്തെ പ്രതിമാസ നറുക്കെടുപ്പിലെ  ഒന്നാം സമ്മാനമായ   10 ലക്ഷം രൂപ ആലപ്പുഴ ജില്ലയിലെ പഴവീട്  മന്നം ക്വാർട്ടേഴ്‌സിൽ സുനിതാ ശേഖറിനുമാണ് ലഭിച്ചത്.  ലക്കി ബിൽ ഉപയോക്താക്കളായി മൊബൈൽ ആപ്പിൽ പുതുതായി കൊണ്ടുവരുന്ന സൗകര്യങ്ങളും  മന്ത്രി ചടങ്ങിൽ പുറത്തിറക്കും.

പൊതുജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകളാണ് ലക്കിബിൽ ആപ്പിലൂടെ  അപ്1ലോഡ് ചെയ്യേണ്ടത്. ഈ ബില്ലുകളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ്  സമ്മാനാർഹരെ  തിരഞ്ഞെടുക്കുന്നത്. 2022-23  സാമ്പത്തിക വർഷം മാത്രം അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളാണ് പ്രതിദിനപ്രതിവാരപ്രതിമാസ ബമ്പർ നറുക്കെടുപ്പിലൂടെ നൽകുന്നത്.

പി.എൻ.എക്സ്. 6145/2022

date