Skip to main content

സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കുള്ള 'അംഗസമാശ്വാസ പദ്ധതി'; ധനസഹായ വിതരണം തുടങ്ങി

അവശതയനുഭവിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് സഹായധനം നൽകുന്നതിനുള്ള അംഗസമാശ്വാസ പദ്ധതിയുടെ ധനസഹായ വിതരണം തുടങ്ങി. സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ പദ്ധതി തിരുവനന്തപുരം ജില്ലാതല വിതരണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. വായ്പനിക്ഷേപം തുടങ്ങിയ അടിസ്ഥാന ചുമതലകൾക്കപ്പുറം സഹകരണ മേഖലയുടെ ജനകീയ മുഖമാണ് പദ്ധതി വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ 417 ഗുണഭോക്താക്കൾക്കായി അനുവദിച്ച 1,03,05,000 രൂപയുടെ വിതരണോദ്ഘാടനമാണ് നിർവഹിച്ചത്. അർബുദംവൃക്കരോഗം തുടങ്ങിയ ഗുരുതര അസുഖങ്ങൾ ബാധിച്ചവർവാഹനാപകടത്തിൽപ്പെട്ട് അംഗവൈകല്യം സംഭവിച്ചവർമാതാപിതാക്കൾ എടുത്ത വായ്പയ്ക്ക് ബാദ്ധ്യതപ്പെട്ട കുട്ടികൾപ്രകൃതി ദുരന്തങ്ങളിൽപ്പെട്ട് വീടും അനുബന്ധ സ്വത്ത് വകകളും നഷ്ടപ്പെട്ടവർ എന്നിങ്ങനെ പ്രയാസമനുഭവിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക്  ആശ്വാസമേകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്താകമാനം 10721 ഗുണഭോക്താക്കൾക്ക് 21,36,80,000 രൂപയാണ് വിതരണം ചെയ്യുന്നത്.

പരിപാടിയിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അദ്ധ്യക്ഷനായി. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ജനറൽ ഇ.നിസാമുദ്ദീൻതിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പുത്തൻകട വിജയൻഉള്ളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മുരളി ബാലചന്ദ്രൻഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 6146/2022

date