Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം 

 

കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽനിന്നും പെൻഷൻ വാങ്ങുന്ന അംഗങ്ങൾ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31ന് മുൻപായി സമർപ്പിക്കണം. സർട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ലൈഫ് സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസർ സാക്ഷ്യപെടുത്തിയതിനുശേഷം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോർഡ്, KURDFC ബിൽഡിംഗ് രണ്ടാംനില, ചാക്കോരത്തുകുളം, വെസ്റ്റ്ഹിൽ.പി.ഒ, കോഴിക്കോട്-673005 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്. ലൈഫ് സർട്ടിഫിക്കറ്റ്റ്റിൽ ആധാർനമ്പറും മൊബൈൽനമ്പറും നിർബന്ധമായും രേഖപ്പെടുത്തണം. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവർക്ക് മാത്രമേ 2023 ജനുവരി മാസംമുതൽ പെൻഷൻ നൽകുവാൻ കഴിയുകയുള്ളു എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിവരങ്ങൾക്ക് 0495 2966577, 9188230577 എന്ന നമ്പറിൽ ഓഫീസ് സമയങ്ങളിൽ (10.15 മുതൽ 5.15 വരെ) ബന്ധപ്പെടാവുന്നതാണ്.

date