Skip to main content

ഡിജിറ്റൽ ഇന്ത്യ  പുരസ്‌കാരം 2022 കെ-ഡിസ്‌കിന്

അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന കെ-ഡിസ്‌കിന്റെ മുൻനിര പരിപാടിയായ കേരള നോളജ് ഇക്കണോമി മിഷന്റെ ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഡിജിറ്റൽ ഇന്ത്യ പ്ലാറ്റിനം പുരസ്‌കാരം നേടി. ഡിജിറ്റൽ ഗവേണൻസ് മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ സേവനങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പൗരന്മാരുടെ ഡിജിറ്റൽ ശാക്തീകരണത്തിനും  ഡിജിറ്റൽ ഇന്ത്യാ ദർശനം നിറവേറ്റുന്നതിനുമായി  'സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റൽ സംരംഭങ്ങൾഎന്ന വിഭാഗത്തിലാണ് അവാർഡ്.

പി.എൻ.എക്സ്. 6185/2022

date