Skip to main content

ദക്ഷിണമേഖലാ ഗവേഷണ വിജ്ഞാനവ്യാപന ശില്പശാല ഇന്ന് വെള്ളായണി കാർഷിക കോളേജിൽ

ദക്ഷിണമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ഇന്ന് (ഡിസംബർ 20) പ്രാദേശിക ഗവേഷണ വിജ്ഞാനവ്യാപന ശില്പശാല സംഘടിപ്പിക്കും. രാവിലെ 10ന് വെള്ളായണി കാർഷിക കോളജിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ (ഇൻ ചാർജ്) ജോർജ് അലക്‌സാണ്ടർ ശിൽപശാല ഉദ്ഘാടനം ചെയ്യും. കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് റിസർച്ച് ഡോ. മധു സുബ്രമണ്യം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിജ്ഞാനവ്യാപന വിഭാഗം ഡയറക്ടർ ഡോ. ജേക്കബ് ജോൺ മുഖ്യ പ്രഭാഷണം നടത്തും. എസ്.എസ്. നാഗേഷ്, ചീഫ് (അഗ്രിക്കൾച്ചർ) കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ്, മുഖ്യ പ്രഭാഷണം നടത്തും. 2021-22 വർഷത്തിൽ ദക്ഷിണമേഖലാ പ്രാദേശിക ഗവേഷണ കേന്ദ്രം സമാഹരിച്ച കാർഷിക പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും നിർവഹിക്കും.

കർഷകരും കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ശില്പശാലയിൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിനു കീഴിൽ വരുന്ന 7 കാർഷിക പാരിസ്ഥിതിക മേഖലകളിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ അവർ തന്നെ അവതരിപ്പിക്കുകയും തുടർന്ന് നടക്കുന്ന ചർച്ചകളിലൂടെ വിദഗ്ദ്ധർ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും പ്രശ്‌നപരിഹാരത്തിനുള്ള ഗവേഷണ പ്രവർത്തനങ്ങളുടെ മുൻഗണനാക്രമം നിശ്ചയിക്കുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ പ്രശ്‌നാധിഷ്ഠിത ഗവേഷണ പദ്ധതികൾക്ക് രൂപം നൽകും.

എൻ.എക്സ്. 6198/2022

date