Skip to main content

ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷൻ ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്  ജനുവരിയിൽ ആരംഭിക്കുന്ന ലൈഫ് സ്‌കിൽസ് എഡ്യൂക്കേഷൻ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്.

അപേക്ഷാ ജനുവരി 15നകം നൽകണം. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ നം: 0471-23251018281114464. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ: www.srccc.in ലും 9447471600 എന്ന നമ്പറിലും ലഭിക്കും.

പി.എൻ.എക്സ്. 6381/2022

date