Skip to main content

ബാലസഭാ കുട്ടികളുടെ ജില്ലാതല ഫുട്ബോൾ ടൂർണമെന്റ് :  ശ്രീമൂലനഗരം ബാലസഭ ചാമ്പ്യൻമാർ 

 

 കുടുംബശ്രീ ജില്ലാ മിഷന്റെ   ആഭിമുഖ്യത്തിൽ ബാലസഭാ അംഗങ്ങൾക്കായി കോതമംഗലത്ത് സംഘടിപ്പിച്ച ജില്ലാതല ഫുട്ബോൾ ടൂർണമെന്റിൽ പാറക്കടവ് ബ്ലോക്കിലെ ശ്രീമൂലനഗരം സി.ഡി.എസ് ബാലസഭ ചാമ്പ്യൻമാരായി. മുളന്തുരുത്തി ബ്ലോക്കിലെ എടക്കാട്ടുവയൽ സി.ഡി.എസ് ബാലസഭയാണ് ഫസ്റ്റ് റണ്ണേഴ്‌സപ്പ് സ്ഥാനം കരസ്ഥമാക്കിയത്. 

കോതമംഗലം അറീന പ്ലേ മേക്കർ ഗ്രൗണ്ടിൽ  സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി നടത്തിയ ക്ലസ്റ്റർ തല മത്സരത്തിൽ നിന്ന് വിജയികളായ 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. 

കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ ടോമി അധ്യക്ഷത  വഹിച്ച ഉദ്ഘാടന ചടങ്ങിൽ നഗരസഭാ, വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എ നൗഷാദ്, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി.ആർ പ്രകാശ്,   കുടുംബശ്രീ ജില്ലാ കോ- ഓഡിനേറ്റർ എം.ബി .പ്രീതി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ 
കെ.എം അനൂപ്, കോതമംഗലം കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സാലി വർഗീസ്,   മറ്റ് ജനപ്രതിനിധികൾ,  ഉദോഗസ്ഥർ, കുടുംബശ്രീ ഭാരവാഹികൾ, ബാലസഭ റിസോഴ്‌സ് പേഴ്‌സൺമാർ,  
ബാല സഭ അംഗങ്ങൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. 

സമാപന സമ്മേളനത്തിൽ  വിജയി കൾക്കുള്ള ട്രോഫി കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓഡിനേറ്റർ എം.ബി. പ്രീതി വിതരണം ചെയ്തു.

date