Skip to main content

ഹരിത കർമ സേനയുടെ  പ്രവർത്തനം ഊർജിതമാക്കി കീഴ്മാട് 

 

മുഴുവൻ വാർഡുകളിലും ഹരിത കർമ സേനയുടെ പ്രവർത്തനം ഊർജിതമാക്കി  കീഴ്മാട് ഗ്രാമ പഞ്ചായത്ത്.  പഞ്ചായത്തിലെ സേനാംഗങ്ങൾക്ക് മികച്ച വരുമാനവും പദ്ധതിയിലൂടെ ലഭിക്കുന്നുണ്ട്. 

ഒന്നര മാസം ഇടവിട്ട് 19 വാർഡുകളിലെയും വീടുകളിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണം കൃത്യമായി നടക്കുന്നു.മാലിന്യ ശേഖരണവും, തരം തിരിക്കലും ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്ത് സ്വകാര്യ കമ്പനിക്കാണ് കൈമാറുന്നത്. പഞ്ചായത്തിൽ ഒരു എം.സി.എഫും വിവിധ വാർഡുകളിലായി 14 മിനി എം.സി.എഫുമാണ് ഉള്ളത്. അഞ്ച് ഗ്രൂപ്പുകളിലായി 17 അംഗങ്ങളാണ് ഹരിത കർമ്മ  സേനയിൽ പ്രവർത്തിക്കുന്നത്. ഒന്നാം ഗ്രൂപ്പ് അംഗങ്ങൾക്ക്13,820 രൂപ വരെ മാസ വരുമാനം ലഭിക്കുന്നുണ്ട്. 74,320 രൂപയാണ് ഡിസംബർ മാസം പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ആകെ ലഭിച്ച വരുമാനം.

ഭൂരിഭാഗം വീടുകളിൽ നിന്നും യൂസർ ഫീ ശേഖരിക്കുന്ന പഞ്ചായത്തിലെ സേവനങ്ങൾക്ക് ഹരിത കർമ സേനയുടെ രസീത് നിർബന്ധമാക്കി. ഹരിത മിത്രം ഗാർബേജ് ആപ്പിന്റെ ക്യൂ ആർ കോഡ് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഒട്ടിച്ചിട്ടുണ്ട്. 

ഇതിലൂടെ മാലിന്യം നൽകുന്നതിലും യൂസർ ഫീ നൽകുന്നതിലും വിമുഖത കാണിക്കുന്ന വരെ കണ്ടെത്താൻ സാധിക്കും. ഇത്തരക്കാർക്ക് ഗ്രാമസഭകളിലും നേരിട്ടും ബോധവൽക്കരണം നടത്താൻ ഒരുങ്ങുകയാണ് പഞ്ചായത്ത്.

date