Skip to main content

മൂവാറ്റുപുഴ - പണ്ടപ്പിള്ളി -  കൂത്താട്ടുകുളം റോഡ്‌ : സർവ്വേക്കല്ലുകൾ സ്ഥാപിക്കാൻ 16 ലക്ഷം രൂപ അനുവദിച്ചു

 

മൂവാറ്റുപുഴ - പണ്ടപ്പിള്ളി - കൂത്താട്ടുകുളം റോഡിന്റെ വീതി കൂട്ടുന്നതിനായി സർവ്വേ കല്ലുകൾ സ്ഥാപിക്കാൻ 16 ലക്ഷം രൂപ അനുവദിച്ചു. അതിർത്തി നിശ്ചയിച്ച് കല്ലുകൾ സ്ഥാപിക്കാനും നിലവിൽ സ്ഥാപിച്ചിരിക്കുന്ന കല്ലുകൾക്ക് പെയിന്റിങ് നടത്തുവാനും കാടുകൾ വെട്ടി തെളിക്കുന്നതിനും വേണ്ടിയാണ് തുക അനുവദിച്ചത്. 

കിഫ്ബിയിൽപ്പെടുത്തി  കഴിഞ്ഞ വർഷം റോഡ് നിർമ്മാണത്തിന് 450 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. 

നേരത്തെ സർവ്വേ നടപടികൾ പൂർത്തിയാക്കി സ്ഥാപിച്ചിരുന്ന കല്ലുകളിൽ  ദൂരിഭാഗവും കാണാതാവുകയും ചിലത് പിഴുത് മാറ്റിയ നിലയിലുമാണ്. ഇവിടങ്ങളിൽ സർവ്വേ കല്ലുകൾ അടിയന്തിരമായി പുനസ്ഥാപിക്കും. ഒരോ മുപ്പത് മീറ്റർ ഇടവിട്ടാണ് കല്ലുകൾ സ്ഥാപിക്കുന്നത്. ഉദേശം എണ്ണൂറോളം കല്ലുകളാണ് പുതിയതായി സ്ഥാപിക്കുന്നത്. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായി മാത്യു കുഴൽനാടൻ എം എൽ എ അറിയിച്ചു.

date