Skip to main content

പാറന്നൂരിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം: കുടിവെള്ള പദ്ധതി ഉദ്ഘാടനം 5ന്

 

ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ പാറന്നൂരിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു. പഞ്ചായത്തിലെ എം എം രാഘവൻ സ്വാശ്രയ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു. 2022 -23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 9413091 രൂപയാണ്  വിനിയോഗിച്ചത്. ഭൂജല വകുപ്പിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. പാറന്നൂരിലെ മൂന്നാം വാർഡിൽ പദ്ധതി നിലവിൽ വരുന്നതോടെ   47 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും.

കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം  ജനുവരി 5ന്  ഉച്ചയ്ക്ക് 3 മണിക്ക്  മുരളി പെരുനെല്ലി എംഎൽഎ  നിർവ്വഹിക്കും. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എവി വല്ലഭൻ എന്നിവർ മുഖ്യാതിഥികളാകും. വാർഡ് മെമ്പർ ജൂലറ്റ് വിനു, വൈസ് പ്രസിഡന്റ് പിടി ജോസ് ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ,സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

date