Skip to main content

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 126 സ്റ്റാളുകൾ; 86 പ്രസാധകർ

ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള 86 പ്രസാധകരാണ് ജനുവരി 9 മുതൽ 15 വരെ നടക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്. പുസ്തകോത്സവത്തിനായി നിയമസഭാ സമുച്ചയത്തിൽ 126 സ്റ്റാളുകൾ സജ്ജീകരിക്കും. ഡിസി ബുക്ക്‌സ്കറന്റ് ബുക്ക്‌സ്മാതൃഭൂമി ബുക്ക്‌സ്മനോരമ ബുക്ക്‌സ്മാധ്യമം ബുക്ക്‌സ്ഗ്രീൻ ബുക്ക്‌സ്. എച്ച് ആന്റ് സി പബ്ലിഷേഴ്‌സ്ചിന്ത പബ്ലിഷേഴ്‌സ്ഒലിവ് പബ്ലിക്കേഷൻസ്മൈത്രി ബുക്ക്‌സ്അറ്റ്‌ലാന്റിക് പബ്ലിഷേഴ്‌സ്ജെയിൻകോടി.എച്ച്.ജി പബ്ലിഷിംഗ് (ദ ഹിന്ദു ഗ്രൂപ്പ്)വെസ്റ്റ്‌ലാന്റ് ബുക്ക്‌സ്എ.സി.കെ മീഡിയ തുടങ്ങിയ പ്രസാധകർ പുസ്തകോത്സവത്തിന്റെ ഭാഗമാകും. സ്റ്റാളുകളുടെ ഉദ്ഘാടനം 9ന് രാവിലെ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും.

നിരവധി അന്താരാഷ്ട്ര പ്രസാധകരും പുസ്തകോത്സവത്തിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഹാർപ്പർ കോളിൻസ്പെൻഗ്വിൻകാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ്സ്പാൻ മാക്മില്ലൻബ്ലൂംസ്‌ബെറിസിമോൺ ആന്റ് ഷൂസ്റ്റർസ്‌കൊളാസ്റ്റിക് തുടങ്ങിയ പ്രസാധകരാണ് ഇതിൽ പ്രമുഖർ. ബ്രിട്ടനിലെ ബ്ലൂംസ്‌ബെറി പബ്ലിക്കേഷൻസും അമേരിക്കൻ പബ്ലിഷിംഗ് കമ്പനിയായ സ്‌കൊളാസ്റ്റിസും ചേർന്നാണ് ഹാരിപ്പോർട്ടർ പ്രസിദ്ധീകരിച്ചത്.

ഇതുകൂടാതെ കേരള നിയമസഭനാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യനാഷണൽ ബുക്ക് സ്റ്റാൾഇന്ത്യാ ഗവൺമെന്റ് പബ്ലിക്കേഷൻസ് ഡിവിഷൻകേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക് റിസർച്ച്കേരള മീഡിയ അക്കാദമികേരള സാഹിത്യ അക്കാദമികേരള ശാസ്ത്ര സാഹിത്യ പരിഷത്ത്കേരള ചലച്ചിത്ര അക്കാദമികേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്കേരള യൂണിവേഴ്‌സിറ്റി പബ്ലിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ്തിരുവിതാംകൂർ ദേവസ്വം ബോർഡ്സമത (കളക്ടീവ് ഫോർ ജന്റർ ജസ്റ്റിസ്) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും പുസ്തകോത്സവത്തിന്റെ ഭാഗമാകും.

പി.എൻ.എക്സ്. 83/2023

date