Skip to main content

കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്ക്കാലിക ഒഴിവ്

വനഗവേഷണസ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ ലൈഫ് സയൻസ്/ സൂവോളജി/ വൈൽഡ് ലൈഫ് സയൻസ്/ ഇക്കോളജി/ എൻവയോൺമെന്റൽ സയൻസ് എന്നിവയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവർക്ക് അവസരം. വനമേഖലകളിലെ വെർടൈബ്രേറ്റ് ഇക്കോളജി ആൻഡ് ബിഹേവിയർ ബന്ധപ്പെട്ട ജോലിയിലുമുള്ള പ്രവർത്തി പരിചയം, വനമേഖലയിലെ ഫീൽഡ് വർക്കിലെ പ്രവർത്തി പരിചയം, ബയോകെമിക്കൽമോളിക്യുലാർ ബയോളജി ലബോറട്ടറി ടെക്‌നിക്കുകളിൽ പരിചയംബയോ ഇൻഫോർമാറ്റിക്‌സിലെ അറിവ്ഡാറ്റാ വിശകലനത്തിലെ അറിവ് തുടങ്ങിയവ അഭികാമ്യം. ഉദ്യോഗാർത്ഥി ഉൾ വനമേഖലകളിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം. കാലാവധി 2 വർഷം (06-12-2024 വരെ). ഫെല്ലോഷിപ്പ് പ്രതിമാസം 22000 രൂപ. 01.01.2023 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ 16 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

പി.എൻ.എക്സ്. 98/2023

 

date