Skip to main content

പ്രൊജക്ട് ഫെല്ലോ ഒഴിവ്

 

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ (1) താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അത്യാവശ്യ യോഗ്യത: ലൈഫ് സയൻസ് / സുവോളജി / വൈൽഡ് ലൈഫ് സയൻസ് / ഇക്കോളജി/എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. അഭികാമ്യം: വനമേഖലകളിലെ വെർടൈബ്രേറ്റ് ഇക്കോളജി ആന്റ് ബിഹേവിയർ ബന്ധപ്പെട്ട ജോലിയിലുമുള്ള പ്രവർത്തി പരിചയം. വനമേഖലയിലെ ഫീൽഡ് വർക്കിലെ പ്രവർത്തി പരിചയം. ബയോ കെമിക്കൽ, മോളിക്യുലാർ ബയോളജി ലബോറട്ടറി ടെക്നിക്കുകളിൽ പരിചയം, ബയോ ഇൻഫർമാറ്റിക്സിലെ അറിവ്, ഡാറ്റ വിശകലനം, തെരഞ്ഞെടുക്കപ്പെട്ടാൽ ഉദ്യോഗാർത്ഥികൾ ഉൾ വനമേഖലകളിൽ ജോലി ചെയ്യണം. കാലാവധി 2 വർഷം. 
പ്രായപരിധി 36 വയസ്. പട്ടികജാതി - പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മുന്ന് വർഷവും വയസിളവ് ലഭിക്കും. താൽപര്യമുള്ളവർ ജനുവരി 16ന്   രാവിലെ 10 മണിക്ക് അസൽ  സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

date