Skip to main content
മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം

മുകുന്ദപുരം താലൂക്ക് വികസന സമിതി ചേർന്നു

 

മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം മുകുന്ദപുരം താലൂക്ക് കോൺഫറൻസ് ഹാളിൽ ഇരിങ്ങാലക്കുട നഗരസഭ വൈസ്ചെയർമാൻ ടി വി ചാർലിയുടെ അധ്യക്ഷതയിൽ ചേർന്നു. 

കാട്ടൂരിലേക്കുള്ള ബസുകൾ ഇരിഞ്ഞാലക്കുട സ്റ്റാൻഡിൽ കയറുന്നില്ലെന്ന പരാതി പരിഹരിക്കാൻ ആർടിഒ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ഉപദേശപ്രകാരം ബസുകളിൽ നിന്ന് നിർദേശക സമയം (പ്രോപ്പോസ്ഡ് ടൈം) ലഭ്യമാക്കാൻ നിർദ്ദേശം നൽകിയതായി ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ വേഗത കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.

അനർഹമായ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടുപിടിക്കാൻ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ യെല്ലോ നടന്നുവരുന്നതായി അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. 2000 മുതൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്തവർക്ക് മാർച്ച് 31 വരെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അവസരം ഉള്ളതായി എംപ്ലോയ്മെന്റ് ഓഫീസർ യോഗത്തെ അറിയിച്ചു.

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പവിത്രൻ, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീമ പ്രേംരാജ്, പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് റോമി ബാബു, മന്ത്രി ഡോ. ആർ ബിന്ദുവിന്റെ പ്രതിനിധി കൃഷ്ണപ്രസാദ്, സുനിൽകുമാർ എംഎൽഎയുടെ പ്രതിനിധി വേണു, രാഷ്ട്രീയകക്ഷി നേതാക്കൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മുകുന്ദപുരം തഹസിൽദാർ കെ ശാന്തകുമാരി സ്വാഗതം പറഞ്ഞു.

date