Skip to main content

പുന്നക്കച്ചാൽ അക്ഷര കലാസാംസ്കാരിക വേദിയ്ക്ക് നെഹ്റു യുവകേന്ദ്ര യുവജന ക്ലബ്‌ പുരസ്‌കാരം  

പുന്നക്കച്ചാൽ അക്ഷര കലാസാംസ്കാരിക വേദിയ്ക്ക് കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ നെഹ്റു യുവകേന്ദ്ര ജില്ലാതല യുവജന ക്ലബ്‌ പുരസ്‌കാരം. 25000 രൂപയും ഉപഹാരവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലാതലത്തിൽ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെടുന്ന ക്ലബ്ബുകൾ 75000 രൂപയുടെ സംസ്ഥാനതല അവാർഡിനും സംസ്ഥാനതല പുരസ്‌കാരത്തിന് അർഹരായവർ 3ലക്ഷം രൂപയുടെ ദേശീയ പുരസ്‌കാരത്തിനും പരിഗണിക്കപ്പെടും. പരിസ്ഥിതി, ആരോഗ്യം, ശുചിത്വം, ബോധവൽക്കരണം, കലാകായിക സംസ്കാരിക പരിപാടികൾ എന്നിവ വിലയിരുത്തി സബ് കളക്ടർ ചെയർമാനായ  അഞ്ചംഗ സമിതിയാണ് അവാർഡിന് അർഹരായവരെ തെരഞ്ഞെടുത്തത്. ജനുവരിയിൽ ദേശീയ യുവജന വാരാഘോഷത്തിൽ അവാർഡ് വിതരണം ചെയ്യും.

date