Skip to main content
seminar

ഊർജ്ജ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു

 

ഊർജ്ജ സംരക്ഷണ സെമിനാറിൻ്റെ  ഇരിങ്ങാലക്കുട നിയോജക മണ്ഡലതല  ഉദ്ഘാടനം ഇരിങ്ങാലക്കുട  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ലളിത ബാലൻ നിർവഹിച്ചു. എനർജി മാനേജ്മെന്റ് സെൻ്റർ ഗവ.കേരള, സെൻ്റർ ഫോർ എൻവയോൺമെൻ്റ് ആൻഡ് ഡവലപ്മെന്റ്, ഫിസിക്സ് വിഭാഗം സെൻ്റ് തോമസ് കോളേജ് തൃശൂർ, ഇരിങ്ങാലക്കുട  ബ്ലോക്ക് പഞ്ചായത്ത് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  മോഹനൻ വലിയാട്ടിൽ അധ്യക്ഷത വഹിച്ചു.  കാർത്തിക ജയൻ, ജിനീഷ് കെസി എന്നിവർ സംസാരിച്ചു. ഇ.എം.സി ജില്ല കോ ഓർഡിനേറ്റർ ഡോ.ടിവി വിമൽകുമാർ, ഇ.എം.സി.ആർ.പി വസന്തൻ എഎ എന്നിവർ ക്ലാസുകൾ നയിച്ചു. കുടുംബശ്രീ അംഗങ്ങൾക്ക് എൽ.ഇ.ഡി ബൾബ് വിതരണം ചെയ്തു

date