Skip to main content

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം

*നാലാം ദിനത്തിൽ ടീസ്റ്റ സെതൽവാദുംരേവതി ലോളും പങ്കെടുക്കും

*വിവിധ വേദികളിലായി 10 പുസ്തകങ്ങളുടെ പ്രകാശനം

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം ദിനം പ്രശസ്ത എഴുത്തുകാരായ ടീസ്റ്റ സെതൽവാദുംരേവതി ലോളും പങ്കെടുക്കും. രാവിലെ 10.15 ന് നടക്കുന്ന മീറ്റ് ദി ഓതർ പരിപാടിയിൽ 'മതേതര രചനകളുടെ പ്രാധാന്യവും സമകാലിക വെല്ലുവിളികളുംഎന്ന വിഷയത്തിൽ വെങ്കിടേഷ് രാമകൃഷ്ണൻ ഇവരുമായി സംസാരിക്കും. 'മലയാളത്തിലെ മഴവിൽ അനുഭവങ്ങൾ 'എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും വിജയരാജ മല്ലികഅമേയ പ്രസാദ്സൂര്യ ഇഷാൻ എന്നിവർ പങ്കെടുക്കും.

ആകെ 10 പുസ്തകങ്ങളുടെ പ്രകാശനമാണ് നാലാം ദിനം നടക്കുക. രാവിലെ 11.30 ന് നടൻ മണിയൻപിള്ള രാജു എഴുതിയ 'ചിരിച്ചും ചിരിപ്പിച്ചുംഎന്ന പുസ്തകം പ്രകാശനം ചെയ്യും. നേഹ ഖയാൽ എഴുതിയ 'സംഗീത് ബഹാർ', 'രാഗാ ബഹാർഎന്നീ പുസ്തകങ്ങൾ കെ ബി ഗണേഷ്‌കുമാർ എം എൽ എ പ്രകാശനം ചെയ്യും. ഡോ.പി.പി. വേണുഗോപാൽ എഴുതിയ 'സ്ട്രോബിലാന്തസ്എന്ന പുസ്തകം പ്രകാശനം ചെയ്യും. എൻ.എസ് സുമേഷ് കൃഷ്ണൻ എഴുതിയ 'എന്റെയും നിങ്ങളുടെയും മഴഎന്ന പുസ്തകം പ്രഭാവർമ്മ കവി മുരുകൻ കാട്ടാകടയ്ക്ക് നൽകി പ്രകാശനം ചെയ്യും. മൃദുലഗർഗ് എഴുതിയ 'ദൽഹിയിലെ പെൺകുട്ടി', എസ് ആർ ലാൽ എഴുതിയ 'ഭൂമിയിൽ നടക്കുന്നുഎന്നീ പുസ്തകങ്ങളെ കുറിച്ച് ചർച്ച നടക്കും.ഡോ.രശ്മി എഴുതിയ 'അവളിലേക്കുള്ള ദൂരം സൂര്യയുടെ ജീവിതകഥഎന്ന പുസ്തകം എ.ജി. ഒലീന പ്രകാശനം ചെയ്യും. എം.ജി.ശശിഭൂഷൺ എഴുതിയ 'ആലേഖനങ്ങളിലെ കേരളചരിത്രംഎന്ന പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്യും. ഇന്ത്യയിലെ തുർക്കി അംബാസിഡർ ഫിരാത് സുനെൽ എഴുതിയ 'ഇൻ ദി ഷാഡോ ഓഫ് ദി വീപ്പിംഗ് വില്ലോസ് 'മന്ത്രി ഡോ.ആർ.ബിന്ദു പ്രകാശനം ചെയ്യും ഡോ. കെ.ജയകുമാറാണ് പുസ്തകം സ്വീകരിക്കുന്നത്. ബിജു മുത്തത്തി എഴുതിയ 'ലേഡീസ് കംപാർട്ട്മെന്റ്എന്ന പുസ്തകം പ്രകാശനം ചെയ്യും.

ഡോ. വള്ളിക്കാവ് മോഹൻദാസ് എഴുതിയ 'അരങ്ങിലെ ശോണബിംബംഎന്ന പുസ്തകം കാനം രാജേന്ദ്രൻ പ്രകാശനം ചെയ്യും. വൈകിട്ട് അഞ്ചു മുതൽ നടക്കുന്ന വിഷൻ ടോക്കിൽ അച്യുത് ശങ്കർ എസ്. നായർ പങ്കെടുക്കും. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചരണാർത്ഥം കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ ഫൈനലും നാളെ നടക്കും. ആയോധന കേരളീയം എന്ന ആയോധന കലാ പ്രകടനവുംസീ കേരളം പ്രതിഭാസംഗമവും നൃത്ത സന്ധ്യയും നടക്കും.

പി.എൻ.എക്സ്. 186/2023

date