Skip to main content

ദുരന്ത നിവാരണം: അസം സംഘം റവന്യൂ മന്ത്രിയെ സന്ദർശിച്ചു

കേരളത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ എത്തിയ അസം  സംഘം റവന്യു വകുപ്പ് മന്ത്രി കെ രാജനെ സന്ദർശിച്ചു ചർച്ച നടത്തി.

ദുരന്ത നിവാരണലഘൂകരണ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ മികച്ച മാത്യകകളെക്കുറിച്ച് പഠിക്കുന്നതിനും പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായി ഉപയോഗപ്പെടുത്തുന്നതിനും ദേശീയ തലത്തിലുള്ള ആശയ വിനിമയ പരിപാടിയുടെ ഭാഗമായാണ് ഈ മാസം 8. മുതൽ 13 വരെ സംഘം കേരളത്തിൽ സന്ദർശനം നടത്തുന്നത്. 

ദുരന്ത മേഖലയിൽ ആഘാതം കുറയ്ക്കുന്നതിന് ഭിന്നശേഷിക്കാരെ  പ്രയോജനകരമാകുവിധം ഭിന്നശേഷി സൗഹാർദ്ദ പരിശീലനംദുരന്ത നിവാരണ രംഗത്ത് വിവിധ വകുപ്പുകൾ ആഭ്യന്തരമായ സ്വീകരിക്കേണ്ട പ്രവർത്തനങ്ങൾക്ക് സഹായമായ വിർച്വൽ കേഡർ സംവിധാനം എന്നിവ ആകർഷകമായി തോന്നിയതായി സംഘാംഗങ്ങൾ മന്ത്രിയോട് പറഞ്ഞു.

പ്രൊജക്ട് മാനേജർ (റെസ്‌പോൺസ് ആന്റ്  റിക്കവറി ) ഡോ. മിർസ മുഹമ്മദ്     ഇർഷാദിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ. നന്ദിത ദത്തനവ ദേഖ (എഞ്ചിനിയറിംഗ് കൺസൽട്ടന്റ് ) മന്ദിര ബർഗോ ഹൊയ്ൻ (പ്രാജക്ട് ഓഫീസർ നോളജ് മാനേജ്‌മെന്റ് ക്ലൈമറ്റ് ചേയ്ഞ്ച്) ഡോളി ദാസ് (അഡ്മിനി ട്രേറ്റീവ് അസിസ്റ്റന്റ്) എന്നിവരും കെ എസ് ഡി എം എ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസും ഉണ്ടായിരുന്നു.

സംഘം കെ എസ് ഡി എം എ യിലും കൊല്ലം ജില്ലയിലെ തഴവ വില്ലേജ് ഓഫീസും ഷെൽട്ടർ കേന്ദ്രവും സന്ദർശിച്ചു. 

പി.എൻ.എക്സ്. 189/2023

date