Skip to main content

പി എം കുസും പദ്ധതി രജിസ്ട്രേഷൻ ഇന്ന് (ജനു 13)

 

അനെർട്ട് മുഖാന്തിരം കേന്ദ്ര-സംസ്ഥാന സബ്സിഡിയോടുകൂടി നടപ്പിലാക്കുന്ന കാർഷിക പമ്പുകളുടെ സൗരോർജ്ജവൽക്കരണ പദ്ധതിയായ പി എം കുസും പദ്ധതിയുടെ രണ്ടാംഘട്ട രജിസ്ട്രേഷൻ ഇന്ന് (ജനു.13)  രാവിലെ 10 മണിക്കു അടാട്ട് കൃഷിഭവനിൽ നടത്തും. ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ താല്പര്യം ഉള്ള കർഷകർ അന്നേ ദിവസം ആധാർ കാർഡിന്റെ കോപ്പി, കെ എസ് ഇ ബി ബില്ലിന്റെ കോപ്പി, കരം അടച്ച രസീതി എന്നിവ കൊണ്ടുവരണം. 

2 എച്ച് പി മുതൽ 7.5 എച്ച് പി വരെയുള്ള എൽടി-5 എ /എൽടി-5ബി അഗ്രികർച്ചർ / അക്വാകൾച്ചർ താരിഫുകളിൽ അഞ്ച് ഏക്കറിൽ താഴെ 30 സെന്റിൽ കുറയാത്ത കൃഷി ചെയ്യുന്ന സൗജന്യ വൈദ്യുതി ലഭിക്കുന്ന കർഷകർക്ക് മുൻഗണന. പി എം കുസും പദ്ധതിയിൽ നിലവിൽ കർഷകർക്ക് 60 ശതമാനം സബ്സിഡി ലഭിക്കും. ശേഷിക്കുന്ന 40 ശതമാനം തുക ഗുണഭോക്ത്യ വിഹിതമായി അനെർട്ട് മുഖേന നബാർഡ് വായ്പയായി അനുവദിക്കും.

date