Post Category
സംസ്ഥാന ക്ഷീര കർഷക സംഗമം : സബ് കമ്മിറ്റികളുടെ യോഗം ജനുവരി 14ന് ക്ഷീര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന 2
022-23 സംസ്ഥാന ക്ഷീര കർഷക സംഗമത്തിന്റെ സബ് കമ്മിറ്റികളുടെ യോഗം ജനുവരി 14ന് ചേരും. മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി ക്യാമ്പസിലെ അലുമ്നി ഹാളിൽ ഉച്ചയ്ക്ക് 12 മണിക്ക് ചേരുന്ന യോഗത്തിൽ റവന്യൂമന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. തൃശൂർ ജില്ലയിൽ ഫെബ്രുവരി മാസം നടക്കുന്ന ക്ഷീരസംഗമത്തിന്റെ തുടർ നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും. വിളംബര ജാഥ, കർഷക സംഗമം, സെമിനാറുകൾ, കന്നുകാലി പ്രദർശനം, കലാ സാംസ്കാരിക സമ്മേളനം, മൃഗസംരക്ഷണ - ക്ഷീരവികസന മേഖലയുമായി ബന്ധപ്പെട്ട ഉൽപ്പാദന-വിപണന സാധ്യതകളെ മനസിലാക്കാൻ കഴിയുന്ന എക്സിബിഷൻ തുടങ്ങി വിപുലമായ പരിപാടികളോടെയാണ് കർഷക സംഗമം സംഘടിപ്പിക്കുന്നത്.
date
- Log in to post comments