Skip to main content

ക്ഷേമ സ്ഥാപന മാനേജർമാർക്കായി ഏകദിന ശില്പശാല

                                                                                                        ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും ആഭിമുഖ്യത്തിൽ  ജില്ലയിലെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപന മാനേജർമാർക്കായി ഏകദിന ശില്പശാല നടത്തി. കിഴക്കേകോട്ട ഫാമിലി അപ്പസ്തലേറ്റ് സെന്ററിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്  മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അടുത്ത വർഷത്തെ ജില്ലാ പഞ്ചായത്ത് പ്രൊജക്ടിൽ ക്ഷേമ സ്ഥാപനങ്ങളിൽ താമസക്കാർക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനുളള നടപടി സ്വീകരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഓർഫനേജ്  കൺട്രോൾ ബോർഡ് മെമ്പർ ഫാദർ ലിജോ ചിറ്റിലപ്പിളളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ അസ്ഗർഷാ പി എച്ച് സ്വാഗതം പറഞ്ഞു. ഒ.സി.ബി മെമ്പർമാരായ ഫാ.റോയ് മാത്യുവടക്കേൽ, ഫാ.ജോർജ് ജോഷ്വ, ഡോ.പുനലൂർ സോമരാജൻ, സി.മെറിൻ.സി.എം.സി, മെമ്പർ സെക്രട്ടറി അഡ്വ.സിനുകുമാർ.എം.കെ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി.മീര, ജില്ലാ ഓർഫനേജ് അസോസിയേഷൻ സെക്രട്ടറി ആർ.സജീവൻ, വൈസ് പ്രസിഡന്റ് കെ.മുസ്തഫ മാസ്റ്റർ  എന്നിവർ ആശംസകളർപ്പിച്ചു. ഓർഫനേജ് പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ഈ മേഖലയിലെ വിദഗ്ദർ ക്ലാസുകൾ നയിച്ചു ജില്ലാ സാമൂഹ്യനീതി ഓഫീസിലെ, സീനിയർ സൂപ്രണ്ട് ജോയ്സി സ്റ്റീഫൻ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

date